52 കിലോ സ്വർണവും 10 കോടി രൂപയും ആയി ഇന്നോവ കാർ വനത്തിനുളളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

ഭോപ്പാൽ : ഭോപ്പാലിന് സമീപത്തുള്ള ഒരു കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്നോവ കാർ കണ്ടെത്തി. കാടിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഈ കാറിനുള്ളില്‍ നിന്നും ലഭിച്ചത് 52 കിലോ സ്വർണവും 10 കോടി രൂപയും . ആദായനികുതി വകുപ്പിനെ വെട്ടിച്ച്‌ ഒളിപ്പിക്കാൻ കൊണ്ടുപോയ പണവും സ്വർണവും ആണ് ഈ കാറിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് പിന്നീട് കണ്ടെത്തി. ഭോപ്പാലിലും ഇൻഡോറിലും ഉടനീളമുള്ള നിരവധി നിർമ്മാണ കമ്പനികളില്‍ നടന്ന ആദായനികുതി വകുപ്പ് റെയ്ഡിൻ്റെ പശ്ചാത്തലത്തില്‍ പണവും സ്വർണവും കാറിനുള്ളില്‍ ആക്കി കൊണ്ടുപോയി വനത്തിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലാണ് കാർ കണ്ടെത്തിയത്.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഡിസംബർ 20 വെള്ളിയാഴ്ച പുലർച്ചെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും നൂറോളം പോലീസുകാർ അടങ്ങുന്ന സംഘവും ചേർന്ന് നടത്തിയ തിരച്ചിലില്‍ മെൻഡോറി ഗ്രാമത്തിന് സമീപത്തെ വനത്തില്‍ നിന്നും ഇന്നോവ കാർ കണ്ടെടുക്കുകയായിരുന്നു. വാഹനത്തിന്റെ ലോക്ക് തകർത്ത് ഉള്ളില്‍ പരിശോധിച്ചപ്പോള്‍ 52 കിലോ സ്വർണവും 9.86 കോടി രൂപയും ആണ് കണ്ടെടുക്കാൻ കഴിഞ്ഞത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →