തിരുവനന്തപുരം: സിഎംആർഎല്‍ കമ്പനി എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് എസ്‌എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ രാഷ്‌ട്രീയ നേതാവ് ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമുണ്ടെന്ന് മാത്യു കുഴല്‍നാടൻ എംഎല്‍എ.കെപിസിസി ആസ്ഥാനത്ത് പത്രസമ്മേളത്തിലാണ് കുഴല്‍നാടൻ ഇത്തരത്തില്‍ പ്രതികരിച്ചത്.
എക്സാലോജിക് പണമിടാപാടില്‍ അന്വേഷണം പൂർത്തിയാക്കി നടപടികളിലേക്ക് കടക്കണം.
എസ്‌എഫ്‌ഐഒ കോടതിയില്‍ നടത്തിയ പരാമർശത്തിന്‍റെ പശ്ചാത്തലത്തില്‍ ആ രാഷ്‌ട്രീയ നേതാവ് താനല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഇപ്പോഴുമുണ്ടോയെന്നു വ്യക്തമാക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം തുടർന്നാല്‍ സിഎംആർഎല്‍ നല്‍കിയ കോടികള്‍ കൈപ്പറ്റിയ പിവി താനാണെന്ന് അംഗീകരിക്കുന്നതിന് തുല്യമാണ്. എക്സാലോജിക് പണമിടാപാടില്‍ അന്വേഷണം പൂർത്തിയാക്കി നടപടികളിലേക്ക് കടക്കണം.
പിണറായി മുഖ്യമന്ത്രി പദവിയില്‍ തുടരുന്നത് മോദിയുടെ ദയ കൊണ്ടുമാത്രമാണ്.
കൃത്യമായ അന്വേഷണമില്ലാതെ സംരക്ഷിച്ചതും പിണറായി വിജയന്‍റെ രാഷ്‌ട്രീയ ആയുസ് നീട്ടിക്കൊടുത്തതും മോദിയാണ്. പിണറായി മുഖ്യമന്ത്രി പദവിയില്‍ തുടരുന്നത് മോദിയുടെ ദയ കൊണ്ടുമാത്രമാണെന്നും കുഴല്‍നാടൻ ആരോപിച്ചു
