നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

ഡല്‍ഹി: ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് അടിമപ്പെടുന്ന യുവാക്കളെ പുനരധിവസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ഇത്തരം വിഷയങ്ങള്‍ സമൂഹം നിഷിദ്ധമായി കാണേണ്ടതില്ലെന്നും ചർച്ച ആവശ്യമാണെന്നും ജസ്റ്റീസുമാരായ ബി.വി.നാഗരത്ന, എൻ.കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും സുപ്രീംകോടതി.ആശങ്ക രേഖപ്പെടുത്തി

ഇത്തരം വസ്തുക്കളുടെ ഉപയോഗം കുടുംബങ്ങളില്‍ അസ്വസ്ഥത ഉളവാക്കുന്നു

ലഹരിവസ്തുക്കളുടെ വ്യാപാരത്തില്‍നിന്നുള്ള ലാഭം തീവ്രവാദ പ്രവർത്തങ്ങളെ പിന്തുണയ്ക്കുന്നതിലേക്ക് നയിക്കുന്നു. ഇത്തരം വസ്തുക്കളുടെ ഉപയോഗം കുടുംബങ്ങളില്‍ അസ്വസ്ഥത ഉളവാക്കുന്നതിനും കുട്ടികളുടെ പഠനമികവ് ഇല്ലാതാക്കുന്നതിനും കാരണമാകുമെന്നും കോടതി നീരീക്ഷിച്ചു. പാകിസ്ഥാനില്‍നിന്നു ഇന്ത്യയിലേക്ക് ലഹരി കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണു കോടതിയുടെ നിരീക്ഷണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →