മൂഡ ഭൂമിയിടപാട് കേസില്‍ സംസ്ഥാന സർക്കാരിനു നോട്ടീസയച്ച്‌ കർണാടക ഹൈക്കോടതി

മംഗളൂരു: മൂഡ ഭൂമിയിടപാട് കേസില്‍ സംസ്ഥാന സർക്കാരിനു കർണാടക ഹൈക്കോടതി.നോട്ടീസയച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ അപ്പീലിലാണു നടപടി .മൈസുരൂ അർബൻ ഡെവലപ്മെന്‍റ് അഥോറിറ്റി (മൂഡ) ഭൂമിതട്ടിപ്പ് കേസില്‍ തനിക്കെതിരേ അന്വേഷണം നടത്താൻ അനുമതി നല്‍കിയ ഗവർണറുടെ തീരുമാനം ശരിവച്ച സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ചോദ്യം ചെയ്താണു സിദ്ധരാമയ്യ അപ്പീല്‍ നല്‍കിയത്.

ലോകായുക്ത സംസ്ഥാന സർക്കാരിനു കീഴിലാണ് എന്നതിലാണ് നോട്ടീസ്

സർക്കാരിനും കേസിലെ പരാതിക്കാർക്കുമാണ് കോടതി നോട്ടീസ് അയച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റീസ് എൻ.വി. അൻജാരിയ, ജസ്റ്റീസ് കെ.വി. അരവിന്ദ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് കേസ് ജനുവരി 25ലേക്ക് മാറ്റി. സംസ്ഥാന സർക്കാരിനു കീഴിലാണ് അന്വേഷണ ഏജൻസിയായ ലോകായുക്ത എന്നതിലാണ് നോട്ടീസെന്ന് ഹൈക്കോടതി അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →