ഡല്‍ഹി: മണിപ്പുരിലെ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട മൂന്നംഗ സമിതിക്കു കേന്ദ്രസർക്കാർ വീണ്ടും സമയം നീട്ടി നല്‌കി.
ഗോഹട്ടി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള സമിതി 2023 ജൂണ്‍ നാലിനാണ്‌അന്വേഷണം തുടങ്ങിയത്. മുൻ ഐഎഎസ് ഓഫീസർ ശേഖർ ദാസ്, മുൻ ഐപിഎസ് ഓഫീസർ അലോക് പ്രഭാകർ എന്നിവരായിരുന്നു മറ്റു രണ്ടുപേർ.
2025 മെയ് 20നകം സമിതി റിപ്പോർട്ട് സമർപ്പിക്കണം
2023 മെയ് മൂന്നിനു തുടങ്ങിയ സംഘർഷങ്ങളുടെ കാരണം കണ്ടെത്താനും പരിഹാരങ്ങള്‍ നിർദേശിക്കാനുമായിരുന്നു സമിതി. ആറുമാസത്തിനകം റിപ്പോർട്ട് നല്‍കാനും ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പൂർത്തിയാകാത്തതിനാല്‍ ആദ്യം കഴിഞ്ഞ നവംബർ 20വരെ സമയം നീട്ടില്‍കി. പുതിയ വിജ്ഞാപനപ്രകാരം 2025 മെയ് 20നകം സമിതി റിപ്പോർട്ട് സമർപ്പിക്കണം