ടെൽ അവീവ് : ലെബനനിലെ ഹിസ്ബുള്ള ഭീകര സംഘത്തിന് ആയുധങ്ങള്‍ എത്തിക്കുന്നതായി സംശയിക്കുന്ന ഇറാനിയൻ വിമാനം ഇസ്രായേല്‍ വ്യോമസേന തടഞ്ഞു. ഐ എ എഫ് കൂറ്റൻ ഫൈറ്റർ ജെറ്റുകളാണ് ഇറാൻ വിമാനം തടയാൻ ഇസ്രായേല്‍ വ്യോമ സേന ഉപയോഗിച്ചത്. ആകാശത്ത് തന്നെ ഇറാൻ വിമാനത്തിനെതിരേ വ്യോമ പ്രതിരോധം തീർക്കുകയായിരുന്നു. ഉടൻ യു ടേണ്‍ എടുത്ത് വന്ന വഴിക്ക് പോകുക അല്ലെങ്കില്‍ വിമാനം തകർക്കും എന്നും വൻ മുന്നറിയിപ്പ് നല്‍കി. കുറച്ച് സമയത്തിന് ശേഷം ഇറാനിയൻ വിമാനം വന്ന വഴിക്ക് തിരികെ പോകാൻ തയ്യാറായി.
ശനിയാഴ്ച്ചയും ഇത്തരത്തില്‍ ഒരു വിമാനം സിറിയയില്‍ ഇറാനില്‍ നിന്നും വന്നിരുന്നു
ഇതിനിടെ നവംബർ 30 ശനിയാഴ്ച്ചയും ഇത്തരത്തില്‍ ഒരു വിമാനം സിറിയയില്‍ ഇറാനില്‍ നിന്നും വന്നിരുന്നു എന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് സിറിയയുടെ തീരദേശ നഗരമായ ലതാകിയയില്‍ ഇറങ്ങിയ ഇറാനിയൻ മഹാൻ എയർ വിമാനത്തില്‍ നിന്നുള്ള ഫ്ലൈറ്റ് ഡാറ്റയുടെ സ്ക്രീൻഷോട്ടും പുറത്തുവിട്ടിട്ടുണ്ട്
ഇസ്രായേലിന്റെ ഉണർന്ന് പ്രവർത്തിക്കുന്ന ചാര ഉപഗ്രഹങ്ങളും എ ഐ സംവിധാനവും .
ലബനോൻ, ഗാസ, സിറിയ, യമൻ, ഇറാഖ്, ഇറാൻ , ജോർദ്ദാൻ , ഈജിപ്ത്.. ഈ രാജ്യങ്ങളുടെ എല്ലാം ആകാശം ഇസ്രായേല്‍ സദാ നിരീക്ഷിക്കുന്നുണ്ട് എന്ന് വ്യക്തം. ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളും എ ഐ സംവിധാനവും എല്ലാം ഉണർന്ന് പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്