ഇറാനില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യാ കണക്കുകള്‍ വർദ്ധിക്കുന്നു ; മതഭ്രാന്തിന്റെ ഇരകളായി സ്ത്രീകളും പെണ്‍കുട്ടികളും

.ടെഹ്റാൻ : ഹിജാബും സദാചാര പോലീസും കാരണം ഇറാനിലെ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ മാനസിക പീഡനം നേരിടുന്നു. സ്ത്രീകളും പെണ്‍കുട്ടികളും മുസ്ലീം മതമൗലികവാദത്തിന്റെയും ശരിയത്തിന്റെയും മതഭ്രാന്തിന്റെയും ഇരകളായി മാറുന്നതാ/gx റിപ്പോർട്ടുകൾ സമ്മർദം താങ്ങാനാവാതെ വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു. ഇറാനില്‍ അടുത്തിടെയായി ആത്മഹത്യാ കണക്കുകള്‍ വർദ്ധിച്ചതായും ഇറാനിയൻ ടീച്ചേഴ്സ് അസോസിയേഷൻ പറയുന്നു.

ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഇതിന് കാരണമാണ്.

തെറ്റായ നിയമങ്ങളും , വ്യവസ്ഥാപിത സമ്മർദ്ദങ്ങളും, ഇസ്ലാമിക ആശയങ്ങള്‍ നിർബന്ധിതമായി അടിച്ചേല്‍പ്പിക്കുന്നതും ,മാനസിക സമ്മർദ്ദവുമാണ് പെണ്‍കുട്ടികളുടെ ആത്മഹത്യയ്‌ക്ക് കാരണമെന്ന് അധ്യാപക സംഘടന ആരോപിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഇതിന് കാരണമാണ്.അടുത്തിടെ സോഗന്ദ് സമൻപൂർ തെക്ക്-പടിഞ്ഞാറൻ ഇറാനിലെ സുലൈമാൻ മസ്ജിദിനുള്ളില്‍ 16 കാരി ആത്മഹത്യ ചെയ്തിരുന്നു. അതിനുമുമ്പ് , നവംബർ ആദ്യം, ഫാർസ് പ്രവിശ്യയിലെ കജെറുനില്‍ ഐനാസ് കരിമി എന്ന പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തിരുന്നു.

ജീൻസ് ധരിച്ചതിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടതായി ഇറാനിയൻ ടീച്ചേഴ്സ് അസോസിയേഷൻ .

നെയില്‍ പോളിഷും മുടിക്ക് ചായവും തേച്ചാണ് താൻ സ്‌കൂളില്‍ പോയിരുന്നതെന്നും അതുകാരണം സ്‌കൂള്‍ പ്രിൻസിപ്പല്‍ തന്നെ വളരെയധികം ഉപദ്രവിച്ചെന്നും ഐനാസ് കരിമി പറഞ്ഞിരുന്നു . ഈ കാരണത്താല്‍ സ്കൂളില്‍ നിന്ന് പുറത്താക്കി. ഈ അപമാനം സഹിക്കവയ്യാതെയാണ് കരിമി ജീവനൊടുക്കിയത് .നേരത്തെ ടെഹ്‌റാനിലെ 16 വയസുകാരിയായ അഫ്ഗാൻ-ഇറാൻ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു .ജീൻസ് ധരിച്ചതിന്റെ പേരിലാണ് ആ കുട്ടി പീഡിപ്പിക്കപ്പെട്ടതെന്നും ഇറാനിയൻ ടീച്ചേഴ്സ് അസോസിയേഷൻ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →