റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

“വേവ്സ്” എന്നപേരിൽ ഒടിടി പ്ലാറ്റ്ഫോം പുറത്തിറക്കി പ്രസാർ ഭാരതി

November 22, 2024 - 5:40 am

ഡല്‍ഹി: ഡിജിറ്റല്‍ സ്ട്രീമിംഗ് ലോകത്തേക്ക് കാല്‍വയ്പു നടത്തി കേന്ദ്രസർക്കാരിനു കീഴിലുള്ള വാർത്താവിതരണ സ്ഥാപനമായ പ്രസാർ ഭാരതി.12 ഭാഷകളില്‍ ലഭ്യമാകുന്ന “വേവ്സ്” എന്ന പേരിലുള്ള ഒടിടി പ്ലാറ്റ്ഫോം ലോക ടെലിവിഷൻ ദിനത്തോടനുബന്ധിച്ച്‌ പ്രസാർ ഭാരതി പുറത്തിറക്കി. 2024 നവംബർ 20 ബുധനാഴ്ച ​ഗോവയില്‍ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഉദഘാടനച്ചടങ്ങില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് പ്രസാർ ഭാരതിയുടെ ഔദ്യോഗിക ഒടിടി ആPramod savanth,പ്പ് അവതരിപ്പിച്ചത്.

പ്രസാർ ഭാരതി ആർക്കൈവ്സും ആപ്പില്‍ ലഭ്യമാകും

65ത്തിലധികം ലൈവ് ടിവി ചാനലുകളും സിനിമകളും ഗെയിമുകളും ലഭ്യമാകുന്ന ആപ്പില്‍ ഓണ്‍ലൈനായി ഷോപ്പിംഗ് സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.അനേക വർഷങ്ങള്‍ പഴക്കമുള്ള പ്രസാർ ഭാരതി ആർക്കൈവ്സും ആപ്പില്‍ ലഭ്യമാകുമെന്ന പ്രത്യേകതയുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *