ഡല്‍ഹി: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ അടുത്തവർഷം ഇന്ത്യ സന്ദർശിച്ചേക്കും.ഉഭയകക്ഷി ബന്ധത്തിനു കൂടുതല്‍ ശക്തിപകരുകയാണ് സന്ദർശനലക്ഷ്യം. സന്ദർശനം നടത്താനുള്ള സാധ്യതകളാണ് ഇരുപക്ഷവും പരിശോധിക്കുന്നതെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നുമാണ് നയതന്ത്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2024 ജൂലൈയില്‍ മോസ്കോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്‍റിനെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ്
നേരത്തേ ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവർത്തകരുമായുള്ള വീഡിയോ അഭിമുഖത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് വാചാലനായിരുന്നു. പുടിന്‍റെ സന്ദർശനം ആലോചനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൃത്യമായ തീയതി നല്‍കിയതുമില്ല.