കോഴിക്കോട്: മുനമ്പത്തെ ഭൂമി വില്പന നടത്തിയ ഫറൂഖ് കോളജ് മാനേജ്‌മെന്‍റിന്‍റെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് നാഷണല്‍ ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . ക്രൈസ്തവ നേതാക്കളുമായി പി.കെ.കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ച നല്ല കാര്യമാണ്. ലീഗ് നേതാക്കളുടെ ഐക്യദാര്‍ഢ്യം ഭൂമി കൈയേറ്റക്കാര്‍ക്കും റിസോര്‍ട്ട് മാഫിയയ്ക്കുമാണോ എന്ന് വ്യക്തമാക്കണം. അവിടെ താമസിക്കുന്ന പാവപ്പെട്ടവരെ കുടിയിറക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ലെന്നും നാഷണല്‍ ലീഗ് നേതാക്കള്‍ പറഞ്ഞു .
നവംബർ 22ന് വൈകുന്നേരം നാലിന് കോഴിക്കോട് വഖഫ് സമ്മിറ്റ്
അവര്‍ക്ക് സ്ഥിരതാമസത്തിനു സൗകര്യമൊരുക്കണം. മുനമ്പം വിഷയത്തില്‍ നവംബർ 22ന് വൈകുന്നേരം നാലിന് കോഴിക്കോട് മുതലക്കുളത്ത് വഖഫ് സമ്മിറ്റ് സംഘടിപ്പിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്‍റ് പ്രഫ. എ.പി. അബ്ദുള്‍ വഹാബ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍. കെ. അബ്ദുള്‍ അസീസ്, സെക്രട്ടറി ഒ.പി. റഷീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തിൽ സംബന്ധിച്ചു
