റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശരത് പവാർ എപ്പോള്‍ ആവശ്യപ്പെട്ടാലും താൻ മന്ത്രിസ്ഥാനത്ത് നിന്ന് മാറുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

November 16, 2024 - 8:14 pm

മുംബൈ: സംസ്ഥാനത്തെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചർച്ചകളൊന്നും ഇപ്പോള്‍ നടക്കുന്നില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ.ശരത് പവർ ആവശ്യപ്പെട്ടാല്‍ മാറാൻ തയ്യാറാണെന്ന തന്റെ നേരത്തെയുള്ള നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ശരത് പവാർ എപ്പോള്‍ ആവശ്യപ്പെട്ടാലും താൻ മന്ത്രിസ്ഥാനത്ത് നിന്ന് മാറും. ഇക്കാര്യം പവാറിനെയും അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം മന്ത്രി മാറ്റം സംബന്ധിച്ചുള്ള നീക്കങ്ങള്‍ വീണ്ടും നടക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും എൻസിപിയില്‍ തോമസ് കെ തോമസ് വിഭാഗമെന്നും എ.കെ ശശീന്ദ്രൻ വിഭാഗമെന്നുമുള്ള രണ്ട് വിഭാഗങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *