സർക്കാരിന്‍റെയും ബിജെപിയുടെയും വോട്ടുമോഹം മൂലം കേരളീയ പൊതുസമൂഹത്തില്‍ വർഗീയത പിടിമുറുക്കുന്നു : കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി

തിരുവനന്തപുരം: മുനമ്പം വിഷയം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്നത് സർക്കാരും ബിജെപിയുമാണെന്നു കെപിസിസി പ്രസിഡന്‍റ് കെ.
.സുധാകരൻ എംപി. ഈ വിഷയം മാസങ്ങളായി കത്തിനിന്നിട്ടും അതു പരിഹരിക്കാനുള്ള ശക്തമായ നടപടികള്‍ സർക്കാർ സ്വീകരിച്ചില്ല. കോണ്‍ഗ്രസ് അവിടത്തെ താമസക്കാരായ ജനങ്ങളോടൊപ്പമാണെന്ന് സംശയരഹിതമായി വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളുടെ നിലപാടും ഇതു തന്നെയാണ്.

ബിജെപിയെ സ ഹായിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാതെ മുഖ്യമന്ത്രി മുനമ്പത്തും

കേരളീയ പൊതുസമൂഹവും പ്രധാനപ്പെട്ട രാഷ്്ട്രീയ സാമൂഹ്യ സംഘടനകളുമെല്ലാം ഈ വിഷയത്തില്‍ സമാനമായ നിലപാട് സ്വീകരിച്ചപ്പോള്‍ അതില്‍നിന്നു മാറിനിന്ന് എരിതീയില്‍ എണ്ണയൊഴിക്കുന്നത് ബിജെപിയാണ്. ബിജെപിയെ സഹായിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാതെ മുഖ്യമന്ത്രി മുനമ്പത്തും ജാഗ്രത പാലിക്കുന്നു. സർക്കാരിന്‍റെയും ബിജെപിയുടെയും വോട്ടുമോഹം മൂലം കേരളീയ പൊതുസമൂഹത്തില്‍ വർഗീയത പിടിമുറുക്കുന്ന സാഹചര്യമാണുള്ളതെന്നും സുധാകരൻ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →