പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണത്തിന് പിന്നാലെ മദ്യവും വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .കള്ളപ്പണം , കള്ള മദ്യം, കള്ളക്കാര്‍ഡും യുഡിഎഫ് ഇറക്കും. വ്യാജ ഐഡന്റിറ്റി കാര്‍ഡ് പ്രതികളാണ് രാഹുലിനൊപ്പമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്പിരിറ്റുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലായി

ഇതിനിടെയാണ് സ്പിരിറ്റുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലായത് . എ മുരളിയാണ് പിടിയിലായത്. 1,326 ലിറ്റര്‍ സ്പിരിറ്റാണ് അയാളിൽനിന്നും പിടിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →