മുനമ്പം വിഷയത്തിൽ സർക്കാർ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കോട്ടയം ആർച്ച്‌ബിഷപ് മാർ മാത്യു മൂലക്കാട്ട്

.മുനമ്പം: മുനമ്പം ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കോട്ടയം ആർച്ച്‌ബിഷപ് മാർ മാത്യു മൂലക്കാട്ട്. 2024 നവംബർ 9ന് മുനമ്പം സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത പ്രൊക്യുറേറ്റർ ഫാ. ഏബ്രഹാം പറമ്പേട്ട്, ഫാ. മാത്യു മണക്കാട്ട് എന്നിവരും ഒപ്പമുണ്ടായിരുന്നു.ഭൂമിയുടെ റവന്യു അവകാശങ്ങള്‍ക്കായി മുനമ്പം നിവാസികള്‍‌ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന് പിന്തുണയറിയിച്ചു കൂടുതല്‍ പേർ ഇന്നലെ(09.11.2024) മുനമ്പത്തെത്തി..

സമരത്തിന്‍റെ 28-ാം ദിനത്തില്‍ ജോസഫ് ബെന്നി, ആന്‍റണി ലൂയിസ്, ആൻസി അനില്‍ , മാനുവല്‍ ഔസേപ്പ് എന്നിവർ നിരാഹാരമനുഷ്ഠിച്ചു

എറണാകുളം മഹല്ല് കമ്മിറ്റിയില്‍നിന്ന് ഇമാം ഫൈസല്‍ അസ് ഹരി, മുൻ എംഎല്‍എ അഹമ്മദ് കബീർ, പാഷനിസ്റ്റ് സഭയുടെ ഇന്ത്യയിലെ വൈസ് പ്രൊവിൻഷ്യല്‍ ഫാ. പോള്‍ ചെറുകോടത്ത്, ഫാ. സി.പി. അജേഷ്, കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം-അങ്കമാലി അതിരൂപത ഡയറക്ടർ ഫാ. ആന്‍റണി പുതിയാപറമ്പില്‍, ഫാ. ആന്‍റണി കുഴുവേലി, ചെട്ടികാട് തീർഥാടന കേന്ദ്രം റെക്ടർ റവ. ഡോ. ബെന്നി വാടക്കൂട്ടത്തില്‍, വൈസ് റെക്ടർ ഫാ. അജയ് പുത്തൻപറമ്ബില്‍, ഡോ. കൊച്ചുറാണി ജോസഫ് തുടങ്ങിയവർ എത്തി. സമരത്തിന്‍റെ 28-ാം ദിനത്തില്‍ ജോസഫ് ബെന്നി, ആന്‍റണി ലൂയിസ്, ആൻസി അനില്‍ , മാനുവല്‍ ഔസേപ്പ് എന്നിവർ നിരാഹാരമനുഷ്ഠിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →