ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാൻ

തിരുവനന്തപുരം: പാതിരാ റെയ്ഡില്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടും പോലീസ് കേസെടുത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാൻ.ഇതുമായി ബന്ധപ്പെട്ട ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കുമെന്നും അവർ പറഞ്ഞു.
രാജ്യത്തെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് കേരള പോലീസ് ആ വിഷയത്തെ നോക്കിക്കാണുന്നതെന്നും ഷാനിമോള്‍ ഉസ്മാൻ വ്യക്തമാക്കി.

പാതിരാ റെയിഡിന് പിന്നില്‍ മന്ത്രി എം.ബി. രാജേഷ്

ഒരു പരാതി നല്‍കിയിട്ടും എഫ്‌ഐആർ പോലും ഇടാതെ രാഷ്ട്രീയ പ്രേരിതമായി സിപിഎം ഇടപെടല്‍ നടത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജനങ്ങളുടെ മുന്നില്‍ ഒന്നും പറയാനില്ലാത്തതിനാല്‍ പാതിരാ നാടകം, ട്രോളി വിവാദം, കാഫിർ വിവാദം, മാഷാ അള്ളാ വിവാദം എന്നിവ ഉണ്ടാക്കിയതിലൂടെ സിപിഎമ്മിന്‍റെ വികലമായ രാഷ്ട്രീയമാണ് വ്യക്തമാകുന്നതെന്നും ഷാനിമോള്‍ പറഞ്ഞു. പാതിരാ റെയിഡിന് പിന്നില്‍ മന്ത്രി എം.ബി. രാജേഷാണെന്ന് ഷാനിമോള്‍ ഉസ്മാൻ ആരോപിച്ചു

Share
അഭിപ്രായം എഴുതാം