അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്ന യുവാവിനെ സഹായിക്കാൻ തയാറാവതെ യാത്രികർ

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് അര മണിക്കൂറോളം വഴിയില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറന്നല്ലൂർ സ്വദേശി വിവേകാണ് മരിച്ചത്.23 വയസായിരുന്നു. 2024 നവംബർ 3 ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.പോസ്റ്റിലിടിച്ച ബൈക്കില്‍ നിന്ന് തെറിച്ച്‌ റോഡില്‍ വീണ വിവേക് അരമണിക്കൂറോളം വഴിയിൽ കിടന്നു. അതുവഴി വാഹനത്തില്‍ പോയവരൊന്നും സഹായിക്കാൻ തയ്യാറായില്ല. മാറനല്ലൂർ പൊലീസ് സ്ഥലത്ത് വന്നിട്ടും 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസില്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

108 ആംബുലൻസ് സമരത്തിലായിരുന്നുവെന്ന് പോലീസ്

ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 108 ആംബുലൻസ് സമരത്തിലായതിനാല്‍ സ്വകാര്യ ആംബുലൻസ് എത്തിക്കാൻ വേണ്ടിയാണ് സമയമെടുത്തതെന്ന് പൊലീസ് പറയുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →