.ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ 11 പേർക്കു പരിക്കേറ്റു. നഗരത്തിലെ തിരക്കേറിയ ഞായറാഴ്ചച്ചന്തയ്ക്കു സമീപമുള്ള സിആർപിഎഫ് ബങ്കറിനെ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ആക്രമണം. എന്നാല്‍, ഗ്രനേഡ് ലക്ഷ്യംതെറ്റി റോഡരികിലേക്കു പതിച്ചുണ്ടായ സ്ഫോടനത്തില്‍ 11 നാട്ടുകാർക്കു പരിക്കേല്‍ക്കുകയായിരുന്നു. 2024 നവംബർ 3 ഢായറാഴ്ചയായണ് ആക്രമണം ഉണ്ടായത്.
സ്ഫോടനത്തെത്തുടർന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടി
.നവംബർ 2 ശനിയാഴ്ച ശ്രീനഗറില്‍ ലഷ്കർ-ഇ-തൊയ്ബയുടെ പാക്കിസ്ഥാൻകാരനായ കമാൻഡറെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഞായറാഴ്ചച്ചന്തയ്ക്ക് ആയിരങ്ങള്‍ എത്തിയിരുന്നു. ഓള്‍ ഇന്ത്യ റേഡിയോ, ദൂർദർശൻ കേന്ദ്ര എന്നിവ പ്രവർത്തിക്കുന്ന തിരക്കേറിയ കെട്ടിടസമുച്ചയത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടി
