ശ്രീനഗർ: ജമ്മു കാശ്മീരിലെ ബദ്ഗാമില്‍ ഭീകരർ നടത്തിയ വെടിവയ്പ്പില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്..ഉത്തർ പ്രദേശ് സ്വദേശികളായ ഉസ്മാൻ മാലിക് (20). സൂഫിയാൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അപകടനില തരണം ചെയ്‌തെന്നും പൊലീസ് അറിയിച്ചു.2024 നവംബർ 1 വെളളിയാഴ്ചയാണ് ഭീകരാക്രമണം ഉണ്ടായത്.
രണ്ടാഴ്ചയ്ക്കിടെ തൊഴിലാളികള്‍ക്കുനേരെ നടക്കുന്ന നാലാമത്തെ ആക്രമണം
കാശ്മീർ താഴ്വരയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തൊഴിലാളികള്‍ക്കുനേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഒക്ടോബർ 20ന് ഗന്ദേർബാല്‍ ജില്ലയിലെ ടണല്‍ നിർമാണ കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു
