സൂറത്ത്:ഗുജറാത്തിലെ താപി നദിയെ ഉപയോഗപ്പെടുത്തി സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 33 കിലോമീറ്റര്‍ നീളമുള്ള വാട്ടര്‍ മെട്രോ സംവിധാനമാണ് ആസൂത്രണം ചെയ്യാൻ ഒരുങ്ങുന്നു. കൊച്ചിക്ക് പിന്നാലെ ഇന്ത്യയിലെ രണ്ടാമത്തെ വാട്ടര്‍ മെട്രോ സര്‍വീസുള്ള നഗരമായി സൂറത്ത്മാ മാറും. സൂറത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം വരും ദിവസങ്ങളില്‍ പഠനത്തിനായി കൊച്ചിയിലെത്തും.
എസ്‌എംസി,കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ടിരുന്നു.
ഫ്രഞ്ച് വികസന ഏജന്‍സിയും സൂറത്തില്‍ ചെലവ് കുറഞ്ഞ വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം ഉറപ്പുനല്‍കിയിരുന്നു.ഗതാഗതക്കുരുക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വാട്ടര്‍ മെട്രോ സര്‍വീസ് പദ്ധതിയുടെ സാധ്യത കണക്കിലെടുത്ത് എസ്‌എംസി, കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ടിരുന്നു.
സൂറത്തിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്താണ് പുത്തൻ ഗതാഗത പദ്ധതി നടപ്പാക്കുന്നത്.
അതേ സമയം സര്‍വീസുകള്‍ സിറ്റി ബസുകള്‍, മെട്രോ റെയില്‍വേ എന്നിവയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനാല്‍ ആളുകള്‍ക്ക് ഗതാഗത പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് സൂറത്ത് മുനിസിപ്പല്‍ കമ്മീഷണര്‍ ശാലിനി അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ 70 ലക്ഷത്തോളം വരുന്ന സൂറത്തിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്താണ് പുത്തൻ ഗതാഗത പദ്ധതി നടപ്പാക്കുന്നത്