റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു : എം കെ സാനുവിന് കേരള ജ്യോതി

October 31, 2024 - 8:47 pm

.തിരുവനന്തപുരം: സംസ്ഥാന സർക്കാർ നല്‍കുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.അദ്ധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്കാരം. എസ് സോമനാഥ് (സയൻസ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ് സാംസണ്‍ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവർ കേരള ശ്രീ പുരസ്കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ജ്യോതി വർഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള പ്രഭ വർഷത്തില്‍ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ശ്രീ വർഷത്തില്‍ അഞ്ചു പേർക്കുമാണു നല്‍കുന്നത്.

മൂന്നു തലങ്ങളിലായാണു പുരസ്കാര നിർണയം നടന്നത്.

ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്കാരങ്ങള്‍ അനുവദിക്കണമെങ്കില്‍ ആകെ പുരസ്കാരങ്ങളുടെ എണ്ണം ഒരു വർഷത്തില്‍ പത്തില്‍ അധികരിക്കാൻ പാടില്ലെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്കാര നിർണയം നടന്നത്.

ഒൻപത് പുരസ്കാരങ്ങള്‍ക്കാണ് സമിതി ശുപാർശ സമർപ്പിച്ചത്

ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകള്‍ അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ബി ഇക്ബാല്‍ എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് കേരള പുരസ്കാരങ്ങള്‍ക്കായി സർക്കാരിനു നാമനിർദേശം നല്‍കിയത്. ആകെ പുരസ്കാരങ്ങളുടെ എണ്ണം പത്തില്‍ അധികരിക്കാൻ പാടില്ല എന്ന നിബന്ധന അനുസരിച്ച്‌ ഒൻപത് പുരസ്കാരങ്ങള്‍ക്കാണ് സമിതി ശുപാർശ സമർപ്പിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *