ഇന്ത്യൻ അമേരിക്കൻ ഗവേഷകയ്‌ക്കു അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അവാർഡ്

.യു.എസ് : യൂണിവേഴ്സിറ്റി ഓഫ് ടോളഡോയിലെ ഇന്ത്യൻ അമേരിക്കൻ ഗവേഷക ബീനാ ജോയ്‌ക്കു അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അവാർഡ്. രക്തസമ്മർദവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ പേരിലാണ് അവാർഡ്. 2001 മുതല്‍ ഈ യൂണിവേഴ്സിറ്റിയില്‍ ആദരിക്കപ്പെടുന്ന പ്രഫസറാണ് ബീന ജോ . യൂണിവേഴ്സിറ്റിയുടെ ഫിസിയോളജി-ഫാർമക്കോളജി വകുപ്പുകളുടെ ചെയർ കൂടിയായ ബീന ജോ ഹാർട്ട് അസോസിയേഷന്റെ കൗണ്‍സില്‍ ഓണ്‍ ഹൈപ്പർ ടെൻഷനില്‍ നിന്ന് അവാർഡ് സ്വീകരിച്ചു.

ഗവേഷണം നടത്തുന്ന സ്ഥാപനത്തിനും കൂടിയുള്ള അംഗീകാരം

അവാർഡ് തനിക്കു മാത്രമുള്ള ബഹുമതിയല്ല എന്ന് ജോ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തില്‍ രക്ത സമ്മർദത്തെ കുറിച്ചു ഗവേഷണം നടത്തുന്ന സ്ഥാപനത്തിനും കൂടിയുള്ള അംഗീകാരമാണ്. യൂണിവേഴ്സിറ്റി ഓഫ് മൈസൂരില്‍ നിന്നു ബയോകെമിസ്ട്രിയില്‍ മാസ്റ്റേഴ്സ് എടുത്ത ജോ പിഎച് ഡിയും നേടിയിട്ടുണ്ട്. ഇപ്പോള്‍ അവർ നയിക്കുന്ന സംഘം നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത് നല്‍കിയ $3.85 മില്യണ്‍ ഗ്രാന്റില്‍ ഗവേഷണം നടത്തുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →