ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

.മലപ്പുറം: കരിപ്പൂരില്‍ വിമാനത്തിന് ബോബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. പാലക്കാട് അനങ്ങനാടി കോതകുറിശി ഓവിങ്ങല്‍ വീട്ടില്‍ മുഹമ്മദ് അശ്‌റഫിന്റെ മകനാണ് മുഹമ്മദ് ഇജാസ്. 2024 ഒക്ടോബർ 28ന് വൈകീട്ട് 5.10 മണിക്ക് പ്രതിയുടെ ijasmuhammed087@gmail.com എന്ന ഇ-മെയില്‍ അക്കൌണ്ടില്‍ നിന്ന് എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

പ്രതിയെ മഞ്ചേരി സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു..

തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →