ജമ്മു: ജമ്മു കാഷ്മീരിലെ അഖ്നൂർ സെക്ടറില്‍ കരസേനാ വാഹനവ്യൂഹത്തിനു നേർക്ക് ആക്രമണം നടത്തിയ രണ്ടു ഭീകരരെക്കൂടി ഏറ്റുമുട്ടലില്‍ വധിച്ചു. ഇതോടെ 27 മണിക്കൂർ നീണ്ട ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം മൂന്നായി. ഒക്ടോബർ 28 തിങ്കളാഴ്ച രാത്രിയിലെ നിരീക്ഷണത്തിനു ശേഷം 29 ന് രാവിലെ പുനരാരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഭീകരരെ വധിക്കാൻ കഴിഞ്ഞു.
ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടെത്താൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും വിന്യസിച്ചിരുന്നു.
കരസേനയുടെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന ആംബുലൻസിനു നേർക്ക് തിങ്കളാഴ്ച രാവിലെ ആറരയ്ക്കായിരുന്നു ആക്രമണമുണ്ടായത്. ഭീകരർ ഒക്ടോബർ 27 ഞായറാഴ്ച രാത്രി നുഴഞ്ഞുകയറിയതായി കരുതുന്നു. ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടെത്താൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും വിന്യസിച്ചിരുന്നു.
കരസേനയുടെ നായ ഫാന്‍റത്തിന് ഏറ്റുമുട്ടലില്‍ ജീവൻ നഷ്ടമായി.
ഭീകരരുടെ നീക്കം തടയാൻ കരസേനയുടെ നായ ഫാന്‍റം നിർണായക പങ്ക് വഹിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റുമുട്ടലില്‍ ഫാന്‍റത്തിന് ജീവൻ നഷ്ടമായി. ബെല്‍ജിയം മാലിനോയിസ് ഇനത്തില്‍പ്പെട്ട ഫാന്‍റം 2022 ഓഗസ്റ്റ് 12നാണ് ഇന്ത്യൻ സൈന്യത്തില്‍ എത്തിയത്