രാജ്യവ്യാപകമായി 40 ഓളം ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി

ഡല്‍ഹി: വിമാനങ്ങള്‍ക്ക് പിന്നാലെ രാജ്യവ്യാപകമായി ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട്, ലക്‌നൗ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ 40ഓളം ഹോട്ടലുകള്‍ക്ക് ഭീഷണിയുണ്ടായി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. വ്യാജ ഭീഷണികളാണെന്ന് പിന്നീട് കണ്ടെത്തി. മണിക്കൂറുകളോളമാണ് ഹോട്ടലുകളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഭീഷണി വലച്ചത്.

മോചനദ്രവ്യവും ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാള്‍ സന്ദർശിക്കുന്നതിനിടെയാണ് കൊല്‍ക്കത്തയിലെ പത്ത് ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി ഉണ്ടായത്. ഇവയില്‍ ഭൂരിഭാഗവും സ്റ്റാർ ഹോട്ടലുകളാണ്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ലക്‌നൗവില്‍ പത്ത് ഹോട്ടലുകള്‍ക്ക് ഇ-മെയില്‍ വഴി വ്യാജ സന്ദേശമെത്തി. സ്ഫോടനം ഒഴിവാക്കാൻ 40 ലക്ഷത്തിലധികം മോചനദ്രവ്യവും ആവശ്യപ്പെട്ടു. ബംഗളൂരുവിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിനും ഗുജറാത്തിലെ രാജ്‌കോട്ടിലെ പത്തിലധികം ഹോട്ടലുകള്‍ക്കും ഭീഷണി സന്ദേശമെത്തി. ആന്ധ്രയിലെ തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകള്‍ക്ക് കഴിഞ്ഞ ദിവസം ഭീഷണിയുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →