.ഡല്‍ഹി: കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമ്പോഴും വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു.
ഇൻഡിഗോയുടെ കോഴിക്കോട്- ദമാം, പുനെ- ജോധ്പൂർ, ആകാശ് എയറിന്റെ ബംഗളൂരു- അയോദ്ധ്യ ഉള്‍പ്പെടെ 50 വിമാനങ്ങള്‍ക്കായിരുന്നു ഒക്ടോബർ 27 ന് ഭീഷണി ഉണ്ടായത്.
14 ദിവസത്തിനിടെ 350 ബോംബ് ഭീഷണികള്‍
ആകാശ് എയറിന്റെ 15, ഇൻഡിഗോയുടെ 18, വിസ്‌താരയുടെ 17 വിമാനങ്ങള്‍ക്കായിരുന്നു ഭീഷണി. ഇതോടെ 14 ദിവസത്തിനിടെ ബോംബ് ഭീഷണികള്‍ 350 കടന്നു. ഭീഷണിയെ തുടർന്ന് കോഴിക്കോട്- ദമാം വിമാനം മുംബയിലും, പുനെ- ജോധ്പൂർ വിമാനം അഹമ്മദാബാദിലും ഇറക്കി പരിശോധിച്ചു.