തിരുവനന്തപുരം: സില്‍വർ ലൈൻ പദ്ധതിക്ക് കേരളം സമർപ്പിച്ച ഡി.പി.ആർ അപൂർണമെന്ന് ആവർത്തിച്ച് റെയില്‍വേ. പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം ആവർത്തിച്ചു .വിവരാവകാശ അപേക്ഷക്കുളള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പദ്ധതി അംഗീകാരത്തിന് വേണ്ട അടിസ്ഥാനവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അലൈൻമെന്റ് പ്ലാൻ ഡി.പി.ആറിലില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. എത്ര ഭൂമി വേണമെന്നതിന് ആവശ്യമായ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല.
.സമർപ്പിച്ച ഡി.പി.ആർ അപൂർണമെന്ന് ആവർത്തിച്ച് റെയില്‍വേ
.നിലവിലെ റെയില്‍വേ ലൈനിനെ എവിടെയെല്ലാം സില്‍വർ ലൈൻ മുറിച്ചുകടക്കുമെന്ന വ്യക്തമായ വിവരമില്ലെന്നും മതിയായ രേഖകള്‍ സമർപ്പിക്കാൻ പലവട്ടം ആവർത്തിച്ചിട്ടും കൃത്യമായ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നുമാണ് റെയില്‍വേ ബോർഡിന്‍റെ വിശദീകരണം. 2020 ജൂണിലാണ് സില്‍വർ ലൈനിനായി ഡി.പി.ആർ സമർപ്പിച്ചത്.
ഭാവി റെയില്‍ വികസനത്തിന് തടസ്സം സൃഷ്ടിക്കും
പദ്ധതിക്ക് റെയില്‍വേ ഭൂമി വിട്ടുകിട്ടല്‍ നിർണായകമാണെന്നിരിക്കെ റെയില്‍വേ ബോർഡ് അഞ്ച് തവണ വിവരങ്ങളാരാഞ്ഞ് കത്തയച്ചിരുന്നു.റെയില്‍വേയുമായി ആലോചിക്കാതെ അവരുടെ 198 കിലോമീറ്റർ ഭൂമിയിലൂടെ സില്‍വർ ലൈൻ കടന്നുപോകുന്ന രീതിയിലാണ് നിലവിലെ അലൈൻമെന്‍റ്. ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് റെയില്‍വേ അറിയിച്ചതോടെ 530 കിലോമീറ്ററുള്ള സില്‍വർ ലൈനിന്റെ മൊത്തം ദൂരത്തിന്റെ മുന്നിലൊരു ഭാഗത്തിന് അലൈൻമെന്‍റ് ഇല്ലാതായി. നിലവിലെ അലൈൻമെന്‍റ് കൂടിയാലോചനകളില്ലാതെയാണെന്നാണ് റെയില്‍വേ നിലപാട്. സില്‍വർ ലൈൻ റെയില്‍വേക്ക് സാമ്പത്തിക ബാധ്യത വരുത്തുമെന്നും ഭാവി റെയില്‍ വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും നേരത്തെ റെയില്‍വേ ചൂണ്ടിക്കാട്ടിയിരുന്നു
