റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ സഹോദരൻ തൂങ്ങിമരിച്ച നിലയിൽ

October 24, 2024 - 6:10 pm

പാലക്കാട്: ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ സഹോദരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.2024 ഒക്ടോബർ 24 ന് ഉച്ചക്ക് ഒന്നരയോടെ ഷൊർണ്ണൂർ കാരക്കാടുള്ള വീട്ടിലെ കിടപ്പുമുറിയില്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. ഒറ്റപ്പാലം താലൂക്കില്‍ ഓഫീസ് അസിസ്റ്റൻ്റായി ജോലി ചെയ്യുകയായിരുന്നു.

23 ന് രാത്രി വീട്ടിലെത്തി ഉറങ്ങാൻ കിടന്നതായിരുന്നു. ഉച്ചയായിട്ടും വാതില്‍ തുറക്കാത്തതിനാല്‍ അമ്മ അയല്‍വാസിയുടെ സഹായത്താല്‍ വാതില്‍ തള്ളി തുറക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങിയ നിലയില്‍ മകനെ കണ്ടത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *