കോട്ടയം: റബ്ബർ ഉത്പാദന മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് കളമൊരുക്കുന്ന തീരുമാനവുമായി കേന്ദ്ര വ്യവസായ മന്ത്രാലയം. അടിയന്തരമായി ഫീല്‍ഡ് ഓഫീസർമാരെ നേരിട്ടു നിയമിക്കാൻ കേന്ദ്ര വ്യവസായ മന്ത്രാലയം റബർ ബോർഡിന് അനുമതി നല്‍കി. റബർ ബോർഡ് വൈസ് ചെയർമാൻ അനില്‍കുമാർ, ബോർഡ് എക്സിക്യൂട്ടീവ് അംഗം എൻ ഹരി എന്നിവർ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര വ്യവസായ മന്ത്രാലയവുമായി നടത്തിയ ഇടപെടലുകളുടെ ഫലമായാണ് ഒരു പതിറ്റാണ്ടായുള്ള ഒഴിവുകളില്‍ ഉടൻ നിയമനത്തിന് ഉത്തരവിട്ടത്. . ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആൻറണിയുടെ സജീവ ഇടപെടലുകളാണ് നടപടികൾക്ക് വേഗം കൂട്ടിയത്.
റബർ മേഖലയോട് നരേന്ദ്രമോദി സർക്കാരിനുള്ള താല്പര്യവും കർഷകർക്കുള്ള പിന്തുണയും
കേരളത്തിലെ ഫീല്‍ഡ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നുവെന്നും റബർമേഖലയെ അവഗണിക്കുന്നമുള്ള പരാതികള്‍ക്കിടയിലാണ് നീണ്ട കാത്തിരിപ്പിന് വിരാമമായി കേന്ദ്രസർക്കാർ ഉത്തരവ് ഇടുന്നത്. രാജ്യത്തെ റബ്ബർ കൃഷിയിടങ്ങളില്‍ പ്രവർത്തിക്കുന്ന റബ്ബർ ബോർഡിൻ്റെ മുഖമായ റബ്ബർ ഉത്പാദന വകുപ്പിൻ്റെ ക്രിയാത്മകമാ പ്രവർത്തനം മേഖലയ്ക്ക് മൊത്തത്തില്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഫീല്‍ഡ് ഓഫീസർ മാരുടെ ഒഴിവു മൂലം ബോർഡിൻ്റെ പൂർണ്ണ തോതിലുള്ള പ്രവർത്തനം കർഷകർക്ക് ലഭിച്ചിരുന്നില്ല. അതിനൊരു പരിഹാരമാണ് ഈ ഉത്തരവ്. കേരളത്തിലെ പരമ്പരാഗത റബർ മേഖലയോട് നരേന്ദ്രമോദി സർക്കാരിനുള്ള താല്പര്യവും കർഷകർക്കുള്ള പിന്തുണയുമാണ് ഇവിടെ വ്യക്തമാകുന്നത്.. കേന്ദ്രസർക്കാരിനെതിരായ ഇരുമുന്നണികളുടെയും പ്രചരണങ്ങള്‍ തീർത്തും വാസ്തവ വിരുദ്ധമാണ് തെളിഞ്ഞിരിക്കുന്നു.
10 വർഷമായി ഫീല്‍ഡ് ഓഫീസർ കേഡറില്‍ നിയമനം നടന്നിട്ടില്ല.
റബ്ബർ ബോർഡിൻ്റെ റിക്രൂട്ട്മെൻറ് നിയമത്തിലുള്ള ഭേദഗതി കാരണം10 വർഷമായി ഫീല്‍ഡ് ഓഫീസർ കേഡറില്‍ നിയമനം കേരളത്തില്‍ നടന്നിട്ടില്ല. അതുപോലെ ഡെവലപ്‌മെൻ്റ് ഓഫീസർ, ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ തുടങ്ങിയ പ്രമോഷൻ കേഡറുകളിലും ഉള്ള ഒഴിവുകള്‍ കൂടി എത്രയും വേഗം നികത്തും.
റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ വസന്തഗേശൻ്റെ പരിശ്രമങ്ങളും ഉത്തരവ് വേഗം ലഭിക്കുന്നതിന് സാഹചര്യമൊരുക്കിയതായി എൻ.ഹരി അറിയിച്ചു. റബ്ബർബോർഡ് എക്സ്റ്റൻഷൻ ഓഫീസേഴ്സ് യൂണിയൻ ഇക്കാര്യത്തിലുള്ള ക്രിയാത്മകവും സജീവുമായ നിലപാടും ഉത്തരവിലേക്ക് വേഗം നയിക്കുന്നതിന് സഹായിച്ചതായി ഹരി പറഞ്ഞു