ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

കൊച്ചി:മറുനാടന്‍ മലയാളി യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജനെ ഓണ്‍ലൈന്‍ ചാനല്‍ മുഖേന അധിക്ഷേപിച്ചുവെന്ന എംഎല്‍എയുടെ പരാതിയില്‍ സെന്‍ട്രല്‍ എസിപി അന്വേഷണം നടത്തിവരുന്ന കേസിലാണ് അറസ്റ്റ്. ഷാജന്‍ സ്‌കറിയയ്ക്ക് സുപ്രീംകോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകുന്നതിന് . ഷാജന്‍ സ്‌കറിയയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു 2024 ഒക്ടോബർ 21 ന് രാവിലെ സെന്‍ട്രല്‍ എസിപി ഓഫീസില്‍ ഹാജരായ ഷാജന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു . .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →