റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണ്‍ ആക്രമണം

October 19, 2024 - 1:53 pm

ടെല്‍അവീവ്: 2024 ഒക്ടോബർ 12ശനിയാഴ്ച തെക്കൻ ഹൈഫയിലെ സിസേറിയയിലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം ഡ്രോണ്‍ വീണു പൊട്ടിത്തെറിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. .ലെബനാനില്‍ നിന്നാണ് ഡ്രോണ്‍ വിക്ഷേപിച്ചത്. യഹ്‍യ സിൻവാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഹമാസ് ആക്രമണം കടുപ്പിച്ചത്. ആക്രമണം നടക്കുമ്പോള്‍ നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഡ്രോണ്‍ ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു

ലെബനാനില്‍ നിന്ന് 70 കിലോമീറ്റർ അകലെയുള്ള സിസേറിയയിലെ കെട്ടിടത്തിലാണ് ഡ്രോണ്‍ പറന്നിടിച്ചതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ലെബനാനില്‍ നിന്ന് വിക്ഷേപിച്ച മറ്റു രണ്ട് ഡ്രോണുകള്‍ വ്യോമ പ്രതിരോധം തകർത്ത് ടെല്‍അവീവ് ഭാഗത്ത് വീണ് സ്ഫോടനം സൃഷ്ടിച്ചു. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയതായും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഡ്രോണ്‍ ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നതായി സൗദി ഔട്ട്‌ലെറ്റ് അല്‍ ഹദത്ത് റിപ്പോർട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *