വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ഡല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ.ഇവിഎമ്മുകളെ സംബന്ധിച്ചുള്ള ആരോപണം നൂറ് ശതമാനം തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹരിയാന തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ പ്രക്രിയയില്‍ കാലതാമസം ഉണ്ടായെന്നും ഇവിഎമ്മുകളിലും തിരിമറി നടന്നുവെന്നും ആരോപിച്ച്‌ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ കോണ്‍ഗ്രസ് തയാറായിരുന്നില്ല. 2024 ഒക്ടോബർ 5 നാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ് നടന്നത്.

20 സീറ്റുകളില്‍ തിരിമറി നടന്നു എന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതികരണം.20 സീറ്റുകളില്‍ തിരിമറി നടന്നു എന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.അതില്‍ ഏഴ് സീറ്റുകളില്‍ തിരിമറി നടന്നതിന്‍റെ രേഖകളടക്കം തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →