വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പാകിസ്താനിൽ

ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫുമായി സൗഹൃദസംഭാഷണം നടത്തി.ഒക്ടോബർ 16 ന് ഷാങ്ഹായിൽ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഇസ്‌ലാമാബാദിലെത്തിയതായിരുന്നു ജയശങ്കർ. ഉച്ചകോടിയിലെത്തുന്ന രാഷ്‌നേതാക്കള്‍ട്രക്കായി ഷരീഫിന്‍റെ വസതിയില്‍ നടന്ന അത്താഴവിരുന്നിലായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദസംഭാഷണം. ഹസ്തദാനം നടത്തിയ രണ്ടുപേരും ഹ്രസ്വമായ ആശയവിനിമയത്തിനും തയാറായി.

ഇന്ത്യൻ സംഘത്തെ നയിക്കുന്നത്എസ്. ജയശങ്കർ

കാഷ്മീർ പ്രശ്നം, അതിർത്തിക്കപ്പുറത്തുനിന്ന് ഇന്ത്യയിലേക്കു ഭീകരരെ എത്തിക്കുന്ന പ്രശ്നം എന്നിവമൂലം ഉഭയകക്ഷിബന്ധം താറുമാറായി തുടരുന്നതിനിടെയാണു കൂടിക്കാഴ്ച. ഒമ്പതു വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്താൻ സന്ദർശിക്കുന്നത്. ഇസ്‌ലാമാബാദില്‍ 2024 ഒക്ടൊബർ 16ന് തുടങ്ങുന്ന ഉച്ചകോടിയില്‍ ഇന്ത്യൻ സംഘത്തെ നയിക്കുന്നത്എസ്. ജയശങ്കറാണ്

Share
അഭിപ്രായം എഴുതാം