ഡല്‍ഹി: അമേരിക്കയില്‍നിന്ന് എംക്യൂ 9 ബി വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യയും അമേരിക്കയും കരാറില്‍ ഒപ്പിട്ടു.
വിദൂര നിയന്ത്രിത യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതടക്കം തദ്ദേശീയമായി ആണവ അന്തർവാഹിനികള്‍ നിർമിക്കുന്നതിനുള്ള സുപ്രധാന കരാറുകള്‍ക്ക് കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി കഴിഞ്ഞ ദിവസം (സിസിഎസ്) അംഗീകാരം നല്‍കിയിരുന്നു.
31 ഡ്രോണുകളാണ് വാങ്ങുന്നത്. അതില്‍ 15 എണ്ണം നാവികസേനയ്ക്കും എട്ട് വീതം കരസേനയ്ക്കും വ്യോമസേനയ്ക്കും നല്‍കും. ദീർഘ നേരം നീണ്ടുനില്‍ക്കുന്ന സൈനിക ദൗത്യങ്ങളിലും പർവതങ്ങള്‍, സമുദ്രമേഖലകള്‍ എന്നിവിടങ്ങളടക്കം തന്ത്ര പ്രധാന മേഖലകളില്‍ കൃത്യമായി ആക്രമണം നടത്താൻ ഈ വിമാനങ്ങള്‍ക്ക് സാധിക്കും
ഏകദേശം 3 .5 ബില്യണ്‍ ഡോളറില്‍ താഴെ ചെലവ്
ഏകദേശം 3 .5 ബില്യണ്‍ ഡോളറില്‍ താഴെയായിരിക്കും ഇടപാടിന്‍റെ അകെ ചെലവ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശ സൈനിക വില്‍പന കരാർ പ്രകാരം അമേരിക്കൻ നിർമാതാക്കളായ ജനറല്‍ അറ്റോമിക്സ് എയ്റോനോട്ടിക്കല്‍ സിസ്റ്റംസില്‍നിന്നാണ് വിമാനങ്ങള്‍ ഏറ്റെടുക്കുന്നത്.