മെച്ചപ്പെട്ട ഒരു ലോകത്തിന്റെ വളർച്ചയ്ക്കായി സഹായിക്കാൻ ആഹ്വാനംചെയ്ത് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ : കായികമത്സരങ്ങളിലൂടെ സ്ഥിരതയും ആത്മാർത്ഥതയും സൗഹൃദവും ഐക്യദാർഢ്യവും വളർത്താനും, ലോകത്തിന് കൂടുതല്‍ സഹോദര്യമൂല്യം സംഭാവന ചെയ്യാനും ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ഓസ്ട്രിയയില്‍ നിന്നുള്ള സ്കീയിങ് അസോസിയേഷൻ അംഗങ്ങളോട് സംസാരിക്കവെയാണ് പാപ്പാ മെച്ചപ്പെട്ട ഒരു ലോകത്തിന്റെ വളർച്ചയ്ക്കായി സഹായിക്കാൻ ഏവരെയും ആഹ്വാനം ചെയ്‌തത്‌. 2024 ഒക്ടോബർ 10 വ്യാഴാഴ്ച സ്കീയിങ് അസോസിയേഷൻ അംഗങ്ങള്‍ക്ക് വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ചയിലാണ് മെച്ചപ്പെട്ട ഒരു ലോകത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാൻ കായികതാരങ്ങളോട് പാപ്പാ ആഹ്വാനം ചെയ്‌തത്‌.

സ്ഥിരത, ആത്മാർത്ഥത, സൗഹൃദം, ഐക്യം എന്നീ മൂല്യങ്ങള്‍ .വളർത്താൻ ആഹ്വാനം

ഓസ്ട്രിയയുടെ മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തില്‍, പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന് സ്തുതിഗീതം ആലപിക്കുവാനും കായികരംഗത്തുള്ള ഈ അസോസിയേഷന്റെ പ്രവർത്തനങ്ങള്‍ സഹായിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കായിക മത്സരങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സ്ഥിരത, ആത്മാർത്ഥത, സൗഹൃദം, ഐക്യം എന്നീ മൂല്യങ്ങള്‍ വളർത്താൻ പരിശ്രമിക്കാൻ പാപ്പാ അസോസിയേഷൻ അംഗങ്ങളെ ആഹ്വാനം ചെയ്‌തു.മനോഹരമായ കുന്നുകളുള്ള ഓസ്ട്രിയ പർവ്വതങ്ങളുമായി ബന്ധപ്പെട്ട കായികമത്സരങ്ങള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുക്കുന്നുണ്ടെന്ന് ഓർമ്മപ്പിച്ച പാപ്പാ, 1905-ല്‍ സ്ഥാപിക്കപ്പെട്ട സ്കീ ഓസ്ട്രിയ എന്ന അസോസിയേഷൻ ദേശീയതലത്തില്‍ത്തന്നെ സ്‌കീയിങ്ങുമായി ബന്ധപ്പെട്ട നല്ല രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതെന്ന് അനുസ്‌മരിച്ചു.

ദൈവാനുഗ്രഹങ്ങളും, കാവല്‍ മാലാഖമാരുടെ സംരക്ഷണവും കായികരംഗത്ത് പ്രവർത്തിക്കുന്ന സ്കീ ഓസ്ട്രിയ അസോസിയേഷൻ അംഗങ്ങള്‍ക്ക് നേർന്ന പാപ്പാ, ഇറ്റാലിയൻ, ജർമ്മൻ ഭാഷകളില്‍ തനിക്കായി ഏവരുടെയും പ്രാർത്ഥനകള്‍ അഭ്യർത്ഥിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →