ജമ്മു കശ്മീരിൽ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ ഒക്ടോബർ 11ന്

ജമ്മു കശ്മീര്‍ : തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇന്ത്യ സഖ്യത്തിന്റെ ആദ്യ യോഗം ഒക്ടോബർ 11ന് നടക്കും . 11ന് നടക്കുന്ന യോ​ഗത്തിൽ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ളയുടെ പേര് ഔപചാരികമായി പ്രഖ്യാപിക്കും.സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് യോഗത്തിന്റ അജണ്ട. കഴിഞ്ഞ ദിവസം ചേര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിയമസഭാ കക്ഷിയോഗത്തില്‍ ഒമര്‍ അബ്ദുള്ളയെ നേതാവായി തെരഞ്ഞെടുത്തിരുന്നു.

ഘടകകക്ഷികളുടെ കൂടി പിന്തുണ ഔപചാരികമായി ഉറപ്പാക്കിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും

വര്‍ക്കിം​ഗ് കമ്മറ്റി യോഗത്തില്‍ ഘടകകക്ഷികളുടെ കൂടി പിന്തുണ ഔപചാരികമായി ഉറപ്പാക്കിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. തുടര്‍ന്ന് 11ന് വൈകിട്ടോ 12 നോലെഫ്റ്റ് നെന്റ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം.

ഉപമുഖ്യമന്ത്രിപദം വേണമെന്ന്ആ കോൺ​ഗ്രസ് ആവശ്യപ്പെടും

ഘടകകക്ഷികള്‍ക്കുള്ള മന്ത്രിസ്ഥാനം സംബന്ധിച്ചും,പതിനൊന്നാം തീയതിയിലെ യോഗത്തില്‍ തീരുമാനമെടുക്കും. കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനങ്ങളാണ് എന്‍സി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഉപമുഖ്യമന്ത്രിപദം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്‍ സിയുടെ നിലപാട് ഇന്ന് വ്യക്തമാകും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →