രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിൽ

വിയന്റിയൻ : ആസിയാൻ ഇന്ത്യാ – ഈസ്റ്റ് ഏഷ്യാ ഉച്ചകോടികളില്‍ പങ്കെടുക്കാനായി രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസിലെത്തി. ലാവോസ് ആഭ്യന്തര മന്ത്രി വിലയ്‌വോങ് ബുദ്ധഖാം വിമാനത്താവളത്തില്‍ മോദിക്ക് പരമ്ബരാഗത സ്വീകരണം നല്‍കി. 2024 ഒക്ടോബർ 10 വ്യാഴാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി ലാവോസിലെത്തിയത്..

ജപ്പാൻ പ്രധാനമന്ത്രി ഇഷിബയുമായി കൂടിക്കാഴ്ച നടത്തി .

അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ ഇന്ത്യൻ പ്രവാസികളുമായി സംവദിച്ചു. ആസിയാൻ ഉച്ചകോടിക്കിടയില്‍ അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രി ഇഷിബയുമായി കൂടിക്കാഴ്ച നടത്തി. അടിസ്ഥാന സൗകര്യങ്ങള്‍, കണക്റ്റിവിറ്റി, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ സഹകരണം, സാംസ്കാരിക ബന്ധം വർദ്ധിപ്പിക്കല്‍ എന്നിവയില്‍ ചർച്ച നടത്തി. ലുവാങ് പ്രബാങിലെ പ്രശസ്തമായ റോയല്‍ തീയേറ്റർ അവതരിപ്പിച്ച ഫ്ര ലക് ഫ്ര രാം (ഫ്ര ലക്ഷ്‌മണ്‍ ഫ്ര രാം) എന്ന ലാവോ രാമായണ അവതരണം മോദി വീക്ഷിച്ചു. ലാവോസ് ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ, കായിക മന്ത്രി, ബാങ്ക് ഒഫ് ലാവോസ് ഗവർണർ, വിയന്റിയാന്‍ മേയർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വിയന്റിയാനിലെ സി സാകേത് ക്ഷേത്രം മഠാധിപതി മഹാവേത് മസെനായിയുടെ നേതൃത്വത്തില്‍, ലാവോസ് സെൻട്രല്‍ ബുദ്ധിസ്റ്റ് ഫെലോഷിപ്പ് ഓർഗനൈസേഷനിലെ മുതിർന്ന ബുദ്ധ സന്യാസിമാർ നടത്തിയ അനുഗ്രഹ ചടങ്ങിലും മോദി പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം