ചീഫ് സെക്രട്ടറിയോട് ഡി ജി പിക്കൊപ്പം രാജ്ഭവനില്‍ നേരിട്ടെത്താൻ ഗവര്‍ണറുടെ നിര്‍ദേശം

തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് വഴി ലഭിക്കുന്ന പണം ദേശ വിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ദി ഹിന്ദു അഭിമുഖത്തിലെ പരാമര്‍ശനങ്ങളില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ഡി ജി പിക്കൊപ്പം രാജ്ഭവനില്‍ നേരിട്ടെത്താനാണ് ഗവര്‍ണറുടെ നിര്‍ദേശം. 2024 സെപ്തംബർ 8ന് വൈകീട്ട് നാല് മണിക്കുള്ളില്‍ രാജ് ഭവനില്‍ എത്തണമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.

ദേശവിരുദ്ധ ശക്തികള്‍ ആരെന്ന് വ്യക്തമാക്കണമെന്നും ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി തന്നെ നേരത്തെ അറിയിച്ചില്ലെന്നും ഗവണര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →