മുഖ്യമന്ത്രി തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തിനുള്ള തന്റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ്. ഉടന്‍ തീരുമാനം എടുത്തില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്നും തോമസ് കെ തോമസ് പറഞ്ഞു.
മൂന്നു ദിവസത്തിനുള്ളില്‍ നിലപാട് വ്യക്തമാക്കണം. ഒരാളെ അപമാനിക്കുന്നതിനു പരിധി ഉണ്ട്. തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും തോമസ് കെ തോമസ് പറഞ്ഞു.

തനിക്ക് എന്തെങ്കിലും അയോഗ്യത ഉണ്ടോ എന്ന് ജനം ആണ് പറയേണ്ടത്.

മന്ത്രിസ്ഥാനത്തില്‍ അനിശ്ചിതത്വം എന്താണെന്നു അറിയില്ല. തന്റെ പേരില്‍ സാമ്പത്തിക ക്രമക്കേട് എന്താണ് ഉള്ളത് എന്ന് അറിയില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. ഒരു പത്രം അത്തരത്തില്‍ വാര്‍ത്ത നല്‍കി. എന്ത് കൊണ്ടാണ് മന്ത്രി സ്ഥാനം തട്ടികളിക്കുന്നത് എന്ന് അറിയില്ല. തനിക്ക് എന്തെങ്കിലും അയോഗ്യത ഉണ്ടോ എന്ന് ജനം ആണ് പറയേണ്ടത്. മന്ത്രി സ്ഥാനം വൈകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് നോട്ടമിട്ട് നില്‍ക്കുന്ന പലരും ഉണ്ട്. പാര്‍ട്ടിക്ക് പുറത്തും ഉണ്ട്. അത്തരം ആളുകള്‍ ഈ പ്രചരണതിന് പിന്നില്‍ ഉണ്ടാകാമെന്നും ഒരാഴ്ചയ്ക്ക് ഉള്ളില്‍ തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണെന്നും തോമസ് കെ തോമസ് പറഞ്ഞു.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →