ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കളെ കൊന്നതിന് മറുപടിനൽകി ഇറാൻ

ടെഹ്റാൻ: . പശ്ചിമേഷ്യയെ ആകെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന ഇസ്രയേല്‍ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി.നൽകി ഇറാന്‍ .
അരമണിക്കൂറിനുള്ളില്‍ 400-ല്‍ അധികം ബാലസ്റ്റിക് മിസൈലുകളാണ് ടെല്‍ അവീവില്‍ പതിച്ചിരിക്കുന്നത്. ഇത് ഇസ്രയേലിൻ്റെ സകല കണക്ക് കൂട്ടലുകള്‍ക്കും അപ്പുറമാണ്.ഇസ്രയേലിൽ .ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അനവധി പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 1 ന് രാത്രിയാണ് ടെല്‍ അവീവിനുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. 200ലേറെ മിസൈലുകള്‍ തൊടുത്തുവിട്ടതായി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിനുനേരെ ഇറാൻ മിസൈല്‍ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്‍റെ ആക്രമണം.

ലോകം മൂന്നാം ലോക മഹായുദ്ധത്തിലേക്കോ?

ഗാസയിലെ ജനങ്ങളെയും ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കളെയും കൊന്നതിന് മറുപടിയായി ഇസ്രായേലിന് നേരെ ഡസന്‍ കണക്കിന് മിസൈലുകള്‍ പ്രയോഗിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് പേരു കേട്ട ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമാണ്.
പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച്‌ പതിയിരുന്ന ഇറാന്‍, കൃത്യമായ പ്ലാനോടു കൂടി നടത്തിയ ഈ ആക്രമണത്തിനു മുന്നില്‍ ഇസ്രയേല്‍ പകച്ചു നില്‍ക്കുകയാണ്. ഇസ്രയേലിനെ സഹായിക്കാന്‍ രംഗത്തിറങ്ങുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ, ലോകം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

റഷ്യ ഇറാന് വേണ്ടി പരസ്യമായി തന്നെ രംഗത്തിറങ്ങുമോ?

റഷ്യയുടെ പിന്തുണ ഉറപ്പിച്ച ശേഷമാണ് ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചതെന്നാണ് അമേരിക്ക കരുതുന്നത്. അങ്ങനെയെങ്കില്‍ അമേരിക്ക ഇടപെട്ടാല്‍ റഷ്യ ഇറാന് വേണ്ടി പരസ്യമായി തന്നെ രംഗത്തിറങ്ങുമെന്ന കാര്യവും ഉറപ്പാണ്. ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നതായാണ് ബി.ബി.സി ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിവിലിയന്മാരോട് ബങ്കറില്‍ അഭയം തേടാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം ലെബനനെ കരമാര്‍ഗ്ഗം ആക്രമിച്ചു തുടങ്ങിയതോടെയാണ് ഇറാന്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇതോടെ ലെബനനില്‍ പെട്ട ഇസ്രായേല്‍ സൈനികരും കുടുങ്ങുന്ന അവസ്ഥയാണ് ഉള്ളത്.

ലബനിൽ ലക്ഷങ്ങൾ തെരുവില്‍

തന്റെ രാജ്യം ‘അതിന്റെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്ന്’ അഭിമുഖീകരിക്കുകയാണെന്നും ഒരു ദശലക്ഷം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്നും ലെബനീസ് പ്രധാനമന്ത്രി പറയുമ്പോള്‍, മരിക്കാനും തയ്യാറാണെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ഇത് ഇസ്രയേല്‍ സൈന്യത്തിന് വലിയ വെല്ലുവിളിയാണ്. ഇസ്രയേല്‍ തലസ്ഥാനത്ത് ഉള്‍പ്പെടെ മിസൈല്‍ ആക്രമണത്തിന് ഒപ്പം തന്നെ ചാവേറുകളും പൊട്ടി തെറിക്കുന്നുണ്ട്. അത്യന്തം ഭീതി ജനകമായ അവസ്ഥയാണിത്.

അധിനിവേശ പ്രദേശങ്ങളുടെ ഹൃദയഭാഗമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്” -െഎ.ആർ.ജി.സി

സെപ്തംബർ 27വെളളിയാഴ്ചയാണ് ഹസൻ നസ്‌റുല്ല ബൈറൂത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വർഷം ജൂലൈ 31ന് ഇറാനിലെ തെഹ്റാനിലായിരുന്നു ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടത്. ഇതിനുള്ള തിരിച്ചടിയായാണ് ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് പറഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു”ഇസ്മാഈല്‍ ഹനിയ്യ, ഹസൻ നസ്‌റുല്ല, ഐ.ആർ.ജി.സി ഗാർഡ്‌സ് കമാൻഡർ നില്‍ഫോറോഷൻ എന്നിവരുടെ രക്തസാക്ഷിത്വത്തിന് മറുപടിയായി, അധിനിവേശ പ്രദേശങ്ങളുടെ ഹൃദയഭാഗമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്” -െഎ.ആർ.ജി.സി പ്രസ്താവനയില്‍ പറഞ്ഞു.

ലബാനനില്‍ കര ആക്രമണം തുടങ്ങിയതായി ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മിസൈല്‍ ആക്രമണം

ഇസ്രായേല്‍ സേനയും ഇറാനും മിസൈല്‍ ആക്രമണം സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ, ഇറാന്‍റെ ഏത് ആക്രമണവും കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബാനനില്‍ കര ആക്രമണം തുടങ്ങിയതായി ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.

സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് നീങ്ങാൻ ജനങ്ങളോടാവശ്യപ്പെട്ട് ഇസ്രായേല്‍ സേന

ഇസ്രായേല്‍ ആക്രമണത്തില്‍ ലബനാനിലെ സായുധ സംഘമായ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ ആക്രമണം തടഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് നീങ്ങാൻ ഇസ്രായേല്‍ സേന ജനങ്ങളോടാവശ്യപ്പെട്ടു.
അതിനിടെ, തെല്‍ അവീവില്‍ വെടിവെപ്പ് നടന്നതായും റിപ്പോർട്ടുണ്ട്. ഇറാന്‍റെ ആക്രമണത്തെ പ്രതിരോധിക്കാനും ഇസ്രായേലിനെ സഹായിക്കുന്നതിനും മേഖലയിലെ അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കുന്നതിനുമുള്ള തയാറെടുപ്പിലാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു.

ഇസ്രായേല്‍ കരസേന ഇതുവരെ ലബനാൻ അതിർത്തി കടന്നിട്ടില്ലെന്ന് ഹിസ്ബുല്ല

ഒക്ടോബർ 1 ചൊവ്വാഴ്ച പുലർച്ചെയാണ് തെക്കൻ ലബനാനില്‍ ചെറിയ ദൂരത്തേക്ക് ഇസ്രായേല്‍ കരസേന കടന്നുകയറിയത്. പരിമിതവും പ്രാദേശികവും ചില കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ളതുമാണ് സൈനിക നീക്കമെന്ന വിശദീകരണത്തോടെയാണ് ലബനാനില്‍ പുതിയ യുദ്ധമുഖം തുറന്ന് കരയുദ്ധം ആരംഭിച്ചത്. എന്നാല്‍, ഇസ്രായേല്‍ കരസേന ഇതുവരെ ലബനാൻ അതിർത്തി കടന്നിട്ടില്ലെന്നും എത്തിയാല്‍ നേരിട്ടുള്ള പോരാട്ടത്തിന് ഒരുക്കമാണെന്നും ഹിസ്ബുല്ല ആവർത്തിച്ചു

Share
അഭിപ്രായം എഴുതാം