കെ.ടി.ജലീൽ എംഎൽഎ രാഷ്ട്രീയം വിടുന്നു

തിരുവനന്തപുരം ∙ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന സൂചന നൽകി കെ.ടി.ജലീൽ എംഎൽഎ. ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന ജലീലിന്റെ പുറത്തിറങ്ങാനുള്ള പുസ്തകത്തിലാണ് രാഷ്ട്രീയം വിടുന്നുതിനെ സംബന്ധിച്ച സൂചനകൾ അദ്ദേഹം നൽകിയിരിക്കുന്നത്. 2024 ഒക്ടോബർ 2 നാണ് പുസ്തകത്തിന്റെ പ്രകാശനം

ആഗ്രഹങ്ങളെല്ലാം പൂവണിഞ്ഞു

സിപിഎം സഹയാത്രികനായി തുടരുമെന്നും ആഗ്രഹങ്ങളെല്ലാം പൂവണിഞ്ഞതായും ഇനി മാന്യമായ പിന്മാറ്റമെന്നുമാണു പുസ്തകത്തിൽ പറയുന്നത്. ‘‘സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുന്നു. നവാഗതർക്ക് കസേര ഒഴിഞ്ഞു കൊടുക്കാൻ ഒരുമടിയും തോന്നുന്നില്ല ജലീൽപറഞ്ഞു

കഴിവിന്റെ പരമാവധി സേവനം നൽകും

ഇനി ന്യുജെൻ രംഗത്തുവരട്ടെ. എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ സേവനം തുടരും. സിപിഎം കാണിച്ച ഉദാരതയ്ക്കു നന്ദി. പാർട്ടി ആവശ്യപ്പെടുന്നിടത്തോളം കഴിവിന്റെ പരമാവധി സേവനം നൽകും’’– ജലീൽ വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →