സഭാകേസ്: കോടതി ഉത്തരവ് നടപ്പാക്കാൻ ജില്ലാ കളക്ടർമാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോതി

കൊച്ചി: യാക്കോബായ പക്ഷത്തിൻ്റെ കൈവശമുള്ള 6 പള്ളികള്‍ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. കോടതി ഉത്തരവ് നടപ്പാക്കാൻ ജില്ലാ കളക്ടർമാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി

ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹരജി .തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. എറണാകുളം ജില്ലയിലെ പുളിന്താനം, മഴുവന്നൂർ, ഓടക്കാലി , പാലക്കാട് ജില്ലയിലെ മംഗലം ഡാം, ചെറുകുന്നം, എറിക്കിൻ ചിറ പള്ളികള്‍ ഏറ്റെടുത്ത് കൈമാറാനായിരുന്നു നിർദേശം.

എന്നാല്‍ യാക്കോബായ പക്ഷത്തിൻ്റെ പ്രതിഷേധത്തെ തുടർന്ന് കോടതി വിധി നടപ്പാക്കാനായിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതിയ ലക്ഷ്യ ഹർജിയുമായി ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →