റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിഷി ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റു;

September 23, 2024 - 3:33 pm

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു. അരവിന്ദ്‌ കേജ്രിവാള്‍ രാജിവച്ചതിനെ തുടര്‍ന്നാണ്‌ അതിഷി മുഖ്യമന്ത്രിയായത്‌. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ 4 മാസം അതിഷി പദവയിലുണ്ടാകും. ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ്‌ അതിഷി. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഒഴിഞ്ഞ കസേര അതിഷി തന്റെ സീറ്റിന്‌ അടുത്തായി ഓഫിസില്‍ സ്‌ഥാപിച്ചു.

കേജ്‌രിവാളിന്റെ അടയാളമായാണ്‌ കസേര സ്‌ഥാപിച്ചതെന്ന്‌ അതിഷി ..

.”ഈ കസേര പ്രതിനിധീകരിക്കുന്നത്‌ കേജ്രിവാളിനെയാണ്‌. നാലു മാസത്തിനുശേഷം ഡല്‍ഹിയിലെ ജനങ്ങള്‍ അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന്‌ വിശ്വാസമുണ്ട.്‌”അതിഷി പറ?ഞ്ഞു. മുഖ്യമന്ത്രി പദവി ഏറ്റെടുത്തുവെങ്കിലും ധനം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള 13 വകുപ്പുകള്‍ അതിഷി തന്നെ വഹിക്കും.എഎപിയുടെ സ്‌ഥാപക നേതാക്കളിലൊരാളായ പ്രശാന്ത്‌ ഭൂഷണുമായുള്ള പരിചയത്തിലൂടെയാണ്‌ അതിഷി പാര്‍ട്ടിയിലെത്തുന്നത്‌. 2013 ല്‍ എഎപിയില്‍ ചേര്‍ന്നു

.ജനങ്ങളുടെ കോടതിയില്‍ സത്യസന്ധത തെളിയിക്കാതെ ഇനി മുഖ്യമന്ത്രിപദത്തിലേക്കില്ലെന്ന്‌

മദ്യനയക്കേസില്‍ ജയില്‍മോചിതനായെങ്കിലും മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ ഇല്ലെന്ന നിലപാടിലായിരുന്നു കേജ്രിവാള്‍. അഴിമതിക്കാരനെന്ന ആരോപണം ബിജെപി തിരഞ്ഞെടുപ്പു വിഷയമാക്കുന്നതിനെ പരമാവധി പ്രതിരോധിക്കാമെന്ന പ്രതീക്ഷയിലാണ്‌ ജനങ്ങളുടെ കോടതിയില്‍ സത്യസന്ധത തെളിയിക്കാതെ ഇനി മുഖ്യമന്ത്രിപദത്തിലേക്കില്ലെന്ന്‌ കേജ്രിവാള്‍ പ്രഖ്യാപിച്ചത്‌.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *