തിരുവനന്തപുരം: മലപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാരോപങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്നതോടെ വന്‍ അഴിച്ചുപണിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു.. ജില്ലയിലെ ഡിവൈഎസ്‌പി റാങ്കിലുള്ളവരെ മാറ്റി ഉത്തരവിറങ്ങി. സ്‌പെഷല്‍ ബ്രാഞ്ച് അടക്കം ഡിവൈഎസ്‌പി റാങ്കിലുള്ള 8 ഉദ്യോഗസ്‌ഥരെയാണ് മാറ്റിയത്. താനൂര്‍ ഡിവൈഎസ്‌പി വി.വി.ബെന്നിയെ കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. മലപ്പുറം പോലീസ് സൂപ്രണ്ട് എസ്.ശശിധരനെ മാറ്റിക്കൊണ്ടുളള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പി.വി.അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെ ഉള്ളവര്‍ ഉന്നയിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ് നടപടി
പാലക്കാട്ടും പത്തനംതിട്ടയിലും പോലീസിനെതിരെ നടപടി
പാലക്കാട് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി കെ.വി.മണികണ്‌ഠനെ സസ്‌പെന്‍ഡ് ചെയ്‌തു. പരാതിക്കാരിയൊടും ഓഫിസ് ജീവനക്കാരിയോടും മോശമായി പെരുമാറിയതിനാണ് നടപടി. കേരള പൊലീസിനെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്ത്, മരംമുറി ആരോപണങ്ങള്‍ക്കു പിന്നാലെ പത്തനംതിട്ട എസ്‌പി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.