റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊലീസിനെ കണ്ട് ചീട്ടുകളി സംഘം ഓടി; ഒരാൾ കുളത്തിൽ വീണ് മരിച്ചു

December 15, 2023 - 3:02 pm

കൊല്ലം: ചിതറയിൽ പൊലീസിനെ കണ്ട് ഓടിയ ചീട്ടുകളി സംഘത്തിലെ ഒരാൾ കുളത്തിൽ വീണു മരിച്ചു. കല്ലറ സ്വദേശി വാഹിദാണ് മരിച്ചത്. കഴിഞ്ഞദിവസം മതിര മന്ദിരം കുന്നിൽ പണം വച്ച് ചീട്ടുകളിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു ചിതറ പോലീസ് എത്തിയത്.

പോലീസിനെ കണ്ട ചീട്ടുകളി സംഘം ഓടി രക്ഷപെടുകയായിരുന്നു. ഇതിനിടെ വാഹിദ് ഓടി രക്ഷപെടുന്നതിനിടെ കുളത്തിലേക്ക് വീഴുകയായിരുന്നു. പോലീസും നാട്ടുകാരും, ഫയർഫോഴ്സുംചേർന്ന് രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും വാഹിദിന്റെ ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *