റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാലാവസ്ഥ പ്രതികൂലം; വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്താൻ വൈകും, ഉദ്ഘാടനം മാറ്റി

September 27, 2023 - 2:47 pm

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15ന് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കപ്പലിന്റെ വേ​ഗത കുറഞ്ഞതാണ് കാരണം. ഗുജറാത്തിലെ മുംദ്രയിൽ നിന്നുള്ള മടക്കയാത്ര വൈകുന്നതിനാലാണ് നേരത്തേ നിശ്ചയിച്ച ഉദ്‌ഘാടന തീയതിയായ ഒക്ടോബർ നാലിന് മാറ്റം വന്നത്.

സ്വപ്ന പദ്ധതിയായതിനാൽ തന്നെ അതിന്റെ ഉദ്‌ഘാടന ചടങ്ങ് ആകർഷകമാക്കാനാണ് ശ്രമം. പാറക്കല്ലുകൾ എത്തിക്കുന്നതിലുള്ള തടസങ്ങൾ നീക്കാൻ തമിഴ്‌നാടുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകൾ വഹിച്ച് വന്ന ഷെന്‌ഹുവ – 15 എന്ന കപ്പൽ പ്രതീക്ഷിച്ച പോലെ 24ന് ഉച്ചകഴിഞ്ഞ് 2.16ന് തുറമുഖത്തിന് അഭിമുഖമായ പുറംകടലിലൂടെ കടന്നുപോയിരുന്നു. തീരത്ത് നിന്ന് 55 കിലോമീറ്റർ ഉള്ളിലായി വളരെ വേഗം കുറച്ചായിരുന്നു യാത്ര. വൈകിട്ട് ആറിന് കൊല്ലം കടന്നു. കപ്പലിലുള്ള അഞ്ച് ക്രെയിനുകളിൽ രണ്ടെണ്ണം ഗുജറാത്തിലെ മുംദ്ര തുറമുഖത്ത് ഇറക്കുന്നതിനായാണ് ആദ്യം അവിടേയ്‌ക്ക് പോകുന്നത്. അവിടെ നിന്നാണ് കപ്പൽ വീണ്ടും വിഴിഞ്ഞത്തേക്ക് എത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *