റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പക അത് വീട്ടാനുള്ളതാണ്”; ബെംഗളുരുവിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മധുര പ്രതികാരം

September 22, 2023 - 6:31 am

കൊച്ചി: ഐ എസ് എൽ പത്താം സീസണിലെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മധുര പ്രതികാരം. ചിരവൈരികളായ ബംഗളുരുവിനെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് കലൂരിലെ നിറ കാണികളെ സാക്ഷിയാക്കി പറഞ്ഞയച്ചത്. കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകൾ നേടിയപ്പോൾ ഒരു ഗോളാണ് ബെംഗളുരുവിന് തിരിച്ചടിക്കാനായത്.

2022-23 സീസണിലെ ബെംഗളൂരുവുമായുള്ള പ്ലേയ് ഓഫ് മത്സരം ഒരു കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും മറക്കാനാവില്ല അത്രമേൽ സങ്കടത്തിലാഴ്ത്തിയായിരുന്നു ബെംഗളുരുവിന്റെ വിവാദപരമായി ഗോൾ വഴിയുള്ള മടക്കം. എന്നാൽ എവിടെ അവസാനിപ്പിച്ചോ, അവിടുന്ന് തന്നെ ഫീനിക്സ് പക്ഷിയെ പോൽ പറന്നുയർന്ന് മുന്നേറുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കലൂരിലെ ജവഹർലാൽ നെഹുറു സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവുമായുള്ള കണക്കുകൾ വീട്ടിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *