.പുതുപ്പള്ളിയിൽ ചരിത്ര വിജയത്തിലേക്ക് കടക്കുന്ന ചാണ്ടി ഉമ്മന്റെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ.ആഘോഷം തുടങ്ങി . വീടിനകത്ത് കുടുംബാംഗങ്ങൾ പായസ വിതരണം നടത്തിയാണ് ആഘോഷത്തിൽ പങ്കുചേരുന്നത്. വീടിന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ കൈതോലപ്പായ ഉയർത്തി വിവാദങ്ങങ്ങളെയും കാറ്റിൽ പറത്തിയാണ് വിജയം ആഘോഷിക്കുന്നത്.
ചാണ്ടി ഉമ്മന്റെ ലീഡുകൾ 37794 (11 എ.എം)ആയി. 2021ലെ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷത്തെയാണ് ചാണ്ടി ഉമ്മൻ മറികടന്നിരിക്കുന്നത്.
പുതുപ്പള്ളി മൂന്നാമങ്കത്തിലും ജെയ്ക് സി തോമസിനെ തുണച്ചില്ല. സിപിഐഎം കോട്ടകളിൽ ഉൾപ്പെടെ ചാണ്ടി ഉമ്മനാണ് ലീഡുയർത്തുന്നത്. ജെയ്ക് പ്രതീക്ഷ വച്ച മണർകാട് പോലും എൽഡിഎഫിനെ കൈവിട്ടു. മണർകാട് മുഴുവൻ ബൂത്തുകളിലും ചാണ്ടി ഉമ്മൻ തന്നെയാണ് ലീഡ് ചെയ്തത്. ഇതോടെ 2019ലെ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മൻ മറികടക്കുകയാണ്. ജയമുറപ്പിച്ചതോടെയാണ് ചാണ്ടി ഉമ്മന്റെ വീട്ടിൽ പായസവിതരണം ഉൾപ്പെടെയുള്ള ആഘോഷങ്ങളിലേക്ക് കടന്നത്.




