റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വളർത്തുപന്നികൾ ​ കൃഷി നശിപ്പിച്ചതിനെ തുടർന്നുണ്ടായ തർക്കം; ഒരു കുടുംബത്തിലെ മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു

September 2, 2023 - 7:00 am

റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ പന്നികള്‍ കൃഷി നശിപ്പിച്ചെന്ന് ആരോപിച്ച് രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു.റാഞ്ചിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഒർമഞ്ചി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഝഞ്ജി തോല ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.42കാരനായ ജനേശ്വര്‍ ബേഡിയ, 39കാരിയായ സരിതാ ദേവി, 25കാരിയായ സഞ്ജു ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ വളർത്തിയിരുന്ന പന്നികൾ ​ദിവസങ്ങൾമുൻപ് ബന്ധുവി​ന്റെ കൃഷി നശിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് രണ്ട് കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി.വ്യാഴാഴ്ച രാവിലെ 11 മണിയോടെ വടികളും മറ്റ് ആയുധങ്ങളുമായെത്തിയ 12 പേര്‍ കുടുംബത്തെ ആക്രമിച്ച് അടിച്ച് കൊല്ലുകയായികുന്നു.

അക്രമത്തിനെത്തിയ 12 പേരിൽ ആറ് പേരെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. വീണ്ടും സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ ഗ്രാമത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് എസ്‍പി ഹാരിസ് ബിന്‍ സമാന്‍ പറഞ്ഞു. അക്രമികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആറ് പേരെ ഇതിനകം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.
[4:18 pm, 01/09/2023] Unni K:

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *