റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെവീട്ടില്‍ യുവാവ് വെടിയേറ്റു മരിച്ചനിലയില്‍

September 1, 2023 - 1:51 pm

ലക്‌നൗ: കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ വീട്ടില്‍ യുവാവ് വെടിയേറ്റു മരിച്ചു. താക്കൂര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബെഗാരിയ ഗ്രാമത്തിലെ വീട്ടിലാണ് വിനയ് ശ്രീവാസ്തവ എന്നയാള്‍ വെടിയേറ്റു മരിച്ചത്. മന്ത്രിയുടെ മകന്റെ സുഹൃത്തായ ഇയാള്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ കൂടിയാണ്.
സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത പിസ്റ്റള്‍ മന്ത്രിയുടെ മകന്‍ വികാസ് കിഷോറിന്റേതാണെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം നടക്കുകയാണെന്നും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ലക്‌നൗ വെസ്റ്റ് ഡി.സി.പി രാഹുല്‍ രാജ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി അയച്ചു. വികാസ് ശ്രീവാസ്തവയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *