റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പൂര്‍ വെടിവയ്പ്:കുക്കി ഗാനരചയിതാവ് മംഗ്ബോയ്ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

September 1, 2023 - 1:45 pm

ഇംഫാല്‍: കുക്കി ഗാനരചയിതാവ് മംഗ്ബോയ് ഉള്‍പ്പെടെ അഞ്ചുപേര്‍ മണിപ്പൂരില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. വെടിയേറ്റ് ചികിത്സയിലായിരുന്ന മംഗ്ബോയ് ചുരാചന്ദ്പൂര്‍ ജില്ല ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് മരണത്തിന് കീഴടങ്ങിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ ബിഷ്ണുപൂര്‍ ജില്ലയിലെ ഖോയ്റെന്റക് താഴ്വരയിലും ചുരാചന്ദ്പൂര്‍ ജില്ലയിലെ ചിങ്ഫെയ്, ഖൗസാബുങ് പ്രദേശങ്ങളിലും സംഘര്‍ഷം ഉണ്ടായി.
ചുരാചന്ദ്പൂരില്‍ മൂന്നുപേരും ബിഷ്ണുപൂരില്‍ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്.
ചുരാചന്ദ്പൂരിനും ബിഷ്ണുപൂരിനും ഇടയിലെ നരന്‍സീന ഗ്രാമത്തിന്റെ അടുത്താണ് ശക്തമായ വെടിവെപ്പ് ഉണ്ടായത്.
പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഇംഫാല്‍ വെസ്റ്റ്, തൗബാല്‍, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 29 മുതല്‍ കുക്കികളും മെയ്‌തേയികളും തമ്മിലുള്ള തുടര്‍ച്ചയായ വെടിവെപ്പിനെ തുടര്‍ന്ന് ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളില്‍ കുറഞ്ഞത് എട്ട് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *